മല്യക്കെതിരായ കുറ്റപത്രം ഒരു മാസത്തിനകം പുറത്തുവിടും

ന്യൂഡല്‍ഹി: വിജയ് മല്യക്ക് വന്‍ തുക വായ്പയെടുക്കാന്‍ സഹായം ചെയ്തുകൊടുത്ത മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ത്തുള്ള കുറ്റപത്രം സിബിഐ ഒരു മാസത്തിനകം നല്‍കുമെന്നു സൂചന. കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തവരില്‍ സര്‍വീസിലുള്ളവരും വിരമിച്ചവരുമായ മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ടെന്നാണു സൂചന. മല്യയെ കൂടാതെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ എ രഘുനാഥന്‍ ഉള്‍പ്പെടെ പൂട്ടിപ്പോയ കിങ്ഫിഷര്‍ കമ്പനിയുടെ മുകളിലുള്ള മിക്കവരും പ്രതികളാവും. കേസില്‍ ധനമന്ത്രാലയത്തിന്റെ പങ്കും സിബിഐ അന്വേഷിക്കുന്നു. മല്യയെ സഹായിക്കുന്ന തീരുമാനമെടുക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരെ ഇവര്‍ സ്വാധീനിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുക. കിങ്ഫിഷറും മറ്റു കമ്പനികളും കൂടെ ഏതാനും ആളുകളും ചേര്‍ന്നു ബാങ്കുകളെ കബളിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top