മലേസ്യ ഉപതിരഞ്ഞെടുപ്പ്: അന്‍വര്‍ ഇബ്രാഹീം വിജയിച്ചു

ക്വാലാലംപൂര്‍: മലേസ്യയില്‍ പാര്‍ലമെന്റ്് ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന അന്‍വര്‍ ഇബ്രാഹീമിന് ജയം. 71 ശതമാനം വോട്ട് നേടി വന്‍ ഭൂരിപക്ഷത്തോടെയാണ് അന്‍വര്‍ ഇബ്രാഹിം തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആകെ ഏഴു സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. 31016 വോട്ടുകള്‍ അന്‍വര്‍ ഇബ്രാഹിം നേടി. 7456 വോട്ടുകളാണ് തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി നേടിയത്. നിലവിലെ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദില്‍ നിന്നു പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ഉപതിരഞ്ഞെടുപ്പ് വിജയം അന്‍വര്‍ ഇബ്രാഹീമിനു സഹായകരമാവും.

RELATED STORIES

Share it
Top