മലേസ്യന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍

കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നേവല്‍ വര്‍ക് അപ് ടീം (ഐഎന്‍ഡബ്ല്യൂടി)ന്റെ നേതൃത്വത്തില്‍ മലേസ്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലിന്റെ ഓഡിറ്റിങ് ആരംഭിച്ചു. വിദേശ രാജ്യങ്ങളിലെ യുദ്ധക്കപ്പലുക ള്‍ ഇന്ത്യന്‍ നാവിക സേനയുടെ ഇന്ത്യന്‍ നേവല്‍ വര്‍ക് അപ് ടീം ഓഡിറ്റ് ചെയ്യുമെന്നു കഴിഞ്ഞ ദിവസം തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു.
റോയല്‍ മലേസ്യന്‍ നേവിയുടെ കെ ജി ജബാത് എന്ന യുദ്ധക്കപ്പല്‍ ഇന്നലെയാണ് കൊച്ചിയിലെ നാവിക ആസ്ഥാനത്ത് എത്തിയത്. മലേസ്യന്‍ നാവിക സേന കമാന്‍ഡര്‍ മുഹമ്മദ് നൂര്‍സിയാറിസല്‍ ബിന്‍ മുഹമ്മദ് നൂര്‍ദിന്‍ അഹ്മദിന്റെ നേതൃത്വത്തിലെത്തിയ നാവിക സംഘത്തെ ഇന്ത്യന്‍ നാവിക സേന സതേണ്‍ നേവല്‍ കമാന്‍ഡ് റിയര്‍ അഡ്മിറല്‍ ആര്‍ ജെ നദ്കരണിയുടെ നേതൃത്വത്തി ല്‍ സ്വീകരിച്ചു. തുടര്‍ന്ന്, ഇരുവരും തമ്മില്‍ പ്രതിരോധ മേഖലയിലെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന്, ഇന്ത്യ ന്‍ നേവല്‍ വര്‍ക് അപ് ടീം മേധാവി റിയര്‍ അഡ്മിറല്‍ എസ് ജെ സിങിന്റെ നേതൃത്വത്തിലാണ് കപ്പലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഓഡിറ്റിങ് നടത്തുന്നത്. ഏതൊക്കെ മേഖലകളില്‍ കൂടുതല്‍ പരിശീലനം ആവശ്യമാണ് എന്നതടക്കമുള്ള വിഷയങ്ങിള്‍ ടീം നിര്‍ദേശം നല്‍കും. വരുന്ന രണ്ടാഴ്ച ഇന്ത്യന്‍ നേവല്‍ വര്‍ക് അപ് ടീം കെ ഡി ജെബാത് കപ്പലിലെ നാവികരെ കടലില്‍ വിവിധ മേഖലകളില്‍ പരിശീലിപ്പിക്കും.
ഇതാദ്യമായിട്ടാണ് മലേസ്യ ന്‍ യുദ്ധക്കപ്പല്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള പരിശീലനത്തിനു വിധേയമാവുന്നത്. കെ ഡി ജബാത് മിസൈല്‍ വഹിക്കുന്ന യുദ്ധക്കപ്പലാണ്. ഇംഗ്ലണ്ടിലെ യാരോ ഷിപ് ബില്‍ഡേഴ്‌സ് നി ര്‍മിച്ച കപ്പല്‍ 1999 നവംബര്‍ 10 നാണ് കമ്മീഷന്‍ ചെയ്തത്.

RELATED STORIES

Share it
Top