മലേഷ്യന്‍ നിര്‍മ്മിത ഫ്‌ളാഷ്‌ലൈറ്റുമായി ക്ലിക്കോണ്‍

clickon

ദുബയ് : ജി.സി.സിയിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ്-ഗൃഹോപകരണ ബ്രാന്റായ ക്ലിക്കോണ്‍, 'മൈലൈറ്റ്' എന്ന പേരില്‍ മലേഷ്യയില്‍ നിര്‍മ്മിച്ച ടോര്‍ച്ചുകള്‍ വിപണിയിലിറക്കി.
ഏറെ കാലം ഉപയോഗിക്കാവുന്ന കരുത്തുറ്റ ലിഥിയം അയേണ്‍ ബാറ്ററിയും പകല്‍പോലെ വെളിച്ചം തരുന്ന പവര്‍ഫുള്‍ ഹൈ ബീം എക്‌സ് പി ഇ 2 എല്‍.ഇ.ഡിയും ഉള്‍പ്പെടെ നിരവധി സവിശേഷതകളുള്ള മൈലൈറ്റ് ഫ്‌ളാഷ്‌ലൈറ്റുകള്‍ 4 മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാം. ചാര്‍ജ് കയറുന്നതിനനുസരിച്ച് ബാറ്ററി ലെവല്‍ കാണിക്കുന്ന ചാര്‍ജിങ്ങ് ഇന്റിക്കേറ്റര്‍, പവര്‍കട്ട് സമയത്തും മറ്റും ഇരുട്ടില്‍ എളുപ്പത്തില്‍ ടോര്‍ച്ച് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന നൈറ്റ് ഗ്ലോ ബാന്റ് തുടങ്ങിയവയെല്ലാം മൈലൈറ്റിന്റെ പ്രത്യേകതകളാണ്. കൂടാെത ആന്റി റോള്‍ ഹെഡ് സഹിതമാണ് മൈലൈറ്റ് ടോര്‍ച്ച് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ദുബൈ മാള്‍ ഓഫ് എമിറേറ്റ്‌സിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യു.എ.ഇയിലെ മലേഷ്യന്‍ അംബാസഡര്‍  ഡാറ്റോ അഹ്മദ് അന്‍വര്‍ അദ്‌നാന്‍, യൂനുസ് എച്ച് അല്‍ മുല്ല, ക്ലിക്കോണ്‍ ചെയര്‍മാന്‍ അബ്ദുള്ള പൊയില്‍ എന്നിവര്‍ സംയുക്തമായാണ് മൈലൈറ്റ് ലോഞ്ച് ചെയ്തത്.
ക്ലിക്കോണിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ ഏറ്റവും വലിയ ചുവടുവെപ്പാണ് 100 ശതമാനവും മലേഷ്യയില്‍ നിര്‍മിച്ച മൈലൈറ്റ് ടോര്‍ച്ചുകള്‍.
മൈലൈറ്റ് കൂടി വിപണിയിലെത്തുന്നതോടെ തങ്ങള്‍ക്ക് ഫ്‌ളാഷ്‌ലൈറ്റ് വിപണിയില്‍ ചുരുങ്ങിയത് 10 ശതമാനത്തിന്റെയെങ്കിലും മാര്‍ക്കറ്റ് ഷെയര്‍ ഉടന്‍ വര്‍ധിപ്പിക്കാനാവുമെന്ന് ക്ലിക്കോണ്‍ ജനറല്‍ മാനേജര്‍ വിനീത് പണിക്കര്‍ പറഞ്ഞു. സമീപ ഭാവിയില്‍ തന്നെ മലേഷ്യന്‍ നിര്‍മിതമായ മറ്റ് ഉത്പന്നങ്ങള്‍ കൂടി ക്ലിക്കോണ്‍ വിപണിയിലിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top