മലേഗാവ് സ്‌ഫോടനംലഫ്. കേണല്‍ പുരോഹിതിന്റെ ഹരജി കോടതി സ്വീകരിച്ചു

മുംബൈ: ഹൈക്കോടതിയുടെയും പ്രത്യേക വിചാരണക്കോടതിയുടെയും മുന്‍ ഉത്തരവുകള്‍ ചോദ്യം ചെയ്ത് 2008ലെ മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ലഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി സ്വീകരിച്ചു.
സ്‌ഫോടനക്കേസില്‍ പുരോഹിതിനെ വിചാരണ ചെയ്യാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കാന്‍ 2017 ഡിസംബര്‍ 18ന് ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസില്‍ നിന്നു തന്നെ ഒഴിവാക്കണമെന്ന പുരോഹിതിന്റെ ഹരജി പ്രത്യേക എന്‍ഐഎ കോടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27നു തള്ളി.
ഇതേത്തുടര്‍ന്ന് പുരോഹിത് സുപ്രിംകോടതിയെ സമീപിച്ചു.
സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് അദ്ദേഹം വീണ്ടും ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top