മലേഗാവ് ബോംബ് സ്‌ഫോടനംപ്രജ്ഞാ സിങ്ങിനെ കേസില്‍ നിന്ന് ഒഴിവാക്കി

മുംബൈ: മലേഗാവ് ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെ രണ്ടു പേരുടെ വിടുതല്‍ ഹരജി മുബൈ ഹൈക്കോടതി അംഗീകരിച്ചു. പ്രജ്ഞാ സിങിനു പുറമെ സമീര്‍ കുല്‍ക്കര്‍ണിയുടെയും വിടുതല്‍ ഹരജിയാണ് ഇന്നലെ അംഗീകരിച്ചത്. ഇതോടെ ഇവര്‍ കേസില്‍ നിന്ന് ഒഴിവായി.
മലേഗാവ് ബോംബ് സ്‌ഫോടനക്കേസില്‍ വാദംകേള്‍ക്കുന്നത് ആഗസ്ത് 13ലേക്ക് വച്ചു. കേസിലെ മുഖ്യ പ്രതിയായിരുന്ന കേണല്‍ പുരോഹിതിന്റെ വിടുതല്‍ ഹരജി നേരത്തെ അംഗീകരിച്ചിരുന്നു. 2008 സപ്തംബര്‍ 29ന് മലേഗാവിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്‌ഫോടനം നടന്ന അതേവര്‍ഷം തന്നെ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍, കേണല്‍ പുരോഹിത് എന്നിവരെ മറ്റ് ഒമ്പതു പ്രതികള്‍ക്കൊപ്പം തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. 2011 ഏപ്രിലിലാണ് കേസന്വേഷണം തീവ്രവാദ വിരുദ്ധ സക്വാഡില്‍ നിന്നു ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്.

RELATED STORIES

Share it
Top