മലേഗാവ് കേസ്: പ്രതികള്‍ക്ക് കോടതിയുടെ താക്കീത്

മുംബൈ: 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ ഹാജരാവാത്ത പ്രതികള്‍ക്ക് കോടതിയുടെ താക്കീത്. കേസിലെ ഏഴു പ്രതികളില്‍ അഞ്ചു പേര്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് കോടതിക്ക് കുറ്റം ചുമത്താന്‍ കഴിഞ്ഞില്ല. കുറ്റം ചുമത്തുന്നത് ഈ മാസം 30ലേക്ക് കോടതിക്ക് മാറ്റേണ്ടിവന്നു.
എന്‍ഐഎ കോടതി ജഡ്ജി വിനോദ് പടല്‍കറാണ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നതിനെതിരേ പ്രതികള്‍ക്ക് താക്കീത് നല്‍കിയത്. ഏഴ് പ്രതികളില്‍ കേണല്‍ ശ്രീകാന്ത് പുരോഹിത്, സമീര്‍ കുല്‍കര്‍ണി എന്നിവര്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. പ്രതികള്‍ക്ക് ഉത്തരവ് പാലിക്കാനുള്ള അവസാന അവസരമാണിതെന്നും കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top