മലേഗാവ് കേസ്: പുരോഹിതിനെതിരേ കുറ്റം ചുമത്തുന്നത് കോടതി നീട്ടി

മുംബൈ: 2008ലെ മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ലഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിനും മറ്റുമെതിരേ കുറ്റം ചുമത്തുന്നതു വിചാരണക്കോടതി നീട്ടി. യുഎപിഎ പ്രകാരം തങ്ങളെ വിചാരണ ചെയ്യാന്‍ നല്‍കിയ അനുമതിയുടെ സാധുതയില്‍ പുരോഹിതും മറ്റു പ്രതികളും എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്. വിചാരണ തുടങ്ങുന്നതിനു മുമ്പ് യുഎപിഎ തങ്ങള്‍ക്കു ബാധകമാണോ എന്ന് ആദ്യം തീരുമാനിക്കണമെന്ന് കേസിലെ പ്രതികളിലൊരാളായ മുന്‍ മേജര്‍ രമേശ് ഉപാധ്യായ ആവശ്യപ്പെട്ടു. എല്ലാ പ്രതികളുടെയും വാദം അടുത്ത തിങ്കളാഴ്ച മുതല്‍ കേള്‍ക്കും.തനിക്കും മറ്റുള്ളവര്‍ക്കുമെതിരേ കുറ്റം ചുമത്തുന്നതില്‍ നിന്നു വിചാരണക്കോടതിയെ വിലക്കണമെന്ന പുരോഹിതിന്റെ ഹരജി ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു.

RELATED STORIES

Share it
Top