മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസിലേക്കു മാര്‍ച്ച് നടത്തി

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രദേശവാസികള്‍ യുഡിഎഫ് അഞ്ചരക്കണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ണൂര്‍ മേഖലാ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ മെഡിക്കല്‍ കോളജിനെതിരേ നടപടി സ്വീകരിക്കുക,  മെഡിക്കല്‍ കോളജ് ഉണ്ടാക്കുന്ന മാലിന്യം മൂലം പൊറുതിമുട്ടിയ പാളയം, പലേരി പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, വായുവും ജലവും മലനീകരിക്കുന്നത് അവസാനിപ്പിക്കുക എന്നീ  ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ എന്‍ കെ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കെ കെ ജയരാജന്‍, കെ ടി ജയന്തന്‍, കെ കെ പ്രശാന്തന്‍, കെ സി അബ്ദുല്‍ ഖാദര്‍, ടി സുധീര്‍, മുരിങ്ങേരി ബാലന്‍ സംസാരിച്ചു.

RELATED STORIES

Share it
Top