മലിനീകരണമുണ്ടാക്കുന്ന കമ്പനികള്‍ക്കെതിരേ നടപടിയെടുത്തില്ല

ഡല്‍ഹി സര്‍ക്കാരിന് 50 കോടി പിഴന്യൂഡല്‍ഹി: പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്ന കമ്പനിക്കെതിരേ നടപടിയെടുക്കാത്തതിന് ഡല്‍ഹി സര്‍ക്കാരിന് ഹരിത ട്രൈബ്യൂണല്‍ 50 കോടി രൂപ പിഴ ചുമത്തി. ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ ശുദ്ധീകരണശാലയ്‌ക്കെതിരേ നടപടിയെടുക്കാത്തതിനാണ് ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് നടപടിയെടുത്തത്.
ഡല്‍ഹിയിലെ വാസിര്‍പൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അടച്ചുപൂട്ടാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഓള്‍ ഇന്ത്യ ലോകാധികാര്‍ സംഗതന്‍ എന്ന സന്നദ്ധസംഘടന നല്‍കിയ ഹരജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ വിധി.
2021 ഡല്‍ഹി മാസ്റ്റര്‍ പ്ലാന്‍ പ്രകാരം അനധികൃതമായിട്ടാണ് ഈ സ്റ്റീല്‍ ശുദ്ധീകരണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥാപനങ്ങളുടെ ആധികാരികത പരിശോധിക്കാനും സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചതിനെക്കുറിച്ച് പരിശോധിച്ച് റിപോര്‍ട്ട് നല്‍കാനും മൂന്നംഗ സമിതി രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വാസിര്‍പൂരിലെ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള സ്റ്റീല്‍ ശുദ്ധീകരണ പ്ലാന്റില്‍ നിന്നുള്ള മലിനവസ്തുക്കള്‍ നേരിട്ട് യമുന നദിയിലേക്കാണ് ഒഴുക്കിവിടുന്നത്.

RELATED STORIES

Share it
Top