മലിനീകരണം: 2016ല്‍ ഡല്‍ഹിയില്‍ മരിച്ചത് 15,000 പേര്‍

ന്യൂഡല്‍ഹി: മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങള്‍ പിടിപെട്ട് 2016ല്‍ ഡല്‍ഹിയില്‍ മരിച്ചത് 15,000ഓളം പേരെന്ന് പഠനം. ഏഷ്യയിലെ പ്രധാന നഗരങ്ങളിലെ മലിനീകരണവും അതു മൂലമുണ്ടാകുന്ന മരണങ്ങളും  കണ്ടെത്തുന്നതിനും വേണ്ടി നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍.
ദക്ഷിണ ഏഷ്യയിലെയും ചൈനയിലെയും 13 പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യത്തെ ഗവേഷകര്‍ പഠനം നടത്തിയത്. ഹൃദയസംബന്ധമായ രോഗങ്ങള്‍, സ്‌ട്രോക്ക്, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നീ അസുഖങ്ങള്‍ ബാധിച്ചാണ് മരണം. പട്ടികയില്‍ ഒന്നാമത് ചൈനയിലെ ബെയ്ജിങ് ആണ്. 18,200 പേരാണ് മരിച്ചിരിക്കുന്നത്. രണ്ടാമത് ഷാങ്ഹായ്. മൂന്നാം സ്ഥാനമാണ് ഡല്‍ഹിക്ക്. നാലാം സ്ഥാനം ഇന്ത്യക്കു തന്നെ. മുംബൈ. കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളും അവസാന പട്ടികയില്‍ ഉണ്ട്.

RELATED STORIES

Share it
Top