മലാലയുടെ പേരില്‍ പാക് ഗ്രാമം

റാവല്‍പിണ്ടി: നൊബേല്‍ സമ്മാന ജേതാവ് മലാല യുസുഫ്‌സായിയുടെ പേരില്‍ പാകിസ്താനില്‍ ഒരു ഗ്രാമം. പഞ്ചാബ് റാവല്‍പിണ്ടി ജില്ലയിലെ ഒരു ഗ്രാമമാണ് പേരു മാറ്റി മലാല എന്നു നാമകരണം ചെയ്തത്. സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍ അഹ്മദ് ആണ് ഈ വിവരം ട്വിറ്റര്‍ വഴി പുറത്തുവിട്ടത്. താലിബാന്‍ സായുധസംഘത്തില്‍ നിന്നു തലയ്ക്കു വെടിയേറ്റ ശേഷം ലണ്ടനിലേക്കു പോയ മലാല നാലു വര്‍ഷങ്ങള്‍ക്കു ശേഷം പാകിസ്താന്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു മലാലയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനം. സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത കാവലിലായിരുന്നു നാലുദിവസം നീണ്ട മലാലയുടെ പാക് സന്ദര്‍ശനം.

RELATED STORIES

Share it
Top