മലയോര മേഖലയില്‍ ശുദ്ധജലമില്ല ; ജനം വലയുന്നുഇരിക്കൂര്‍:  മലയോര മേഖലയില്‍ ശുദ്ധ ജലക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസങ്ങളിലുണ്ടായ ഒറ്റപ്പെട്ട മഴമൂലം അന്തരീക്ഷ ഊഷ്മാവ് വര്‍ധിപ്പിക്കുകയും വെള്ളമുണ്ടായിരുന്ന ചില കിണറുകളും സ്രോതസുകളും വറ്റാന്‍ ഇടയാകുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു.  മുന്‍കാലങ്ങളിലൊന്നുമുണ്ടാകാത്തവിധം ജലക്ഷാമമാണ് ഇത്തവണയുണ്ടായത്. മിക്ക കുടുംബങ്ങളും ഏറെ ദൂരം സഞ്ചരിച്ചാണ് വെള്ളം കൊണ്ടുവരുന്നത്. അതേസമയം പഞ്ചായത്ത് ടാങ്കര്‍ ലോറി വഴി നടത്തുന്ന ജലവിതരണം കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്. 18 വാര്‍ഡുകളുള്ള കൂടാളി പഞ്ചായത്തിലും 15 വാര്‍ഡുകളുള്ള പാടിയൂര്‍ പഞ്ചായത്തിലും മലപ്പട്ടം പഞ്ചായത്തിലും ശ്രീകണ്ഠപുരം നഗരസഭയിലും, പയ്യാവൂര്‍, എരുമേരി, പഞ്ചായത്തുകളിലും നിലവിലെ ശുദ്ധജല വിതരണം കാര്യക്ഷമമാവുന്നില്ലന്നാണ് പരാതി. മെയ് 31 മുതല്‍ വരെ പത്തു ലക്ഷം രൂപയാണ് കുടിവെള്ള വിതരണത്തിനായി  പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ ഒരു പഞ്ചായത്തിലും സര്‍ക്കാര്‍ നിര്‍ദേശം നടപ്പാകുന്നില്ല. ഇതിനിടയില്‍ ഓരോ വില്ലേജിലും റവന്യു വകുപ്പ് അധികൃതര്‍ ഓരോ വാഹനത്തില്‍ ശുദ്ധജല വിതരണം നടത്തുന്നുണ്ട്. അവ വലിയ ടാങ്കര്‍ ലോറികളിലായതിനാല്‍ ഉള്‍ഗ്രാമങ്ങൡ എത്തുന്നില്ല. ഇത്തരം മപ്രദേശങ്ങളില്‍ ചെറിയ വാഹനങ്ങളില്‍ എത്തിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വലിയ വാഹനങ്ങള്‍ എത്തിപ്പെടാത്ത സ്ഥലങ്ങളില്‍ ജലവിതരണം മുടങ്ങുകയാണ്. ആദിവാസി കോളനികളും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അതിനാല്‍ കുടിവെള്ള വിതരണം കാര്യക്ഷമാക്കി എല്ലാവര്‍ക്കും വെള്ള ലക്ഷ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top