മലയോര മേഖലയില്‍ വീണ്ടും കാട്ടാന; വ്യാപക കൃഷിനാശം

വടക്കഞ്ചേരി: മലയോര മേഖലയില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയായ പാലക്കുഴി, കണച്ചിപ്പരുതമേഖലകളിലാണ് കഴിഞ്ഞ ദിവസം വീണ്ടും കാട്ടാനകളറിങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഈ പ്രദേശത്ത് ആനകിളറുക്കുന്നത്.
പാലക്കുഴി പുതുവല്‍ പുത്തന്‍വീട്ടില്‍ സി രാജുവിന്റെ തോട്ടത്തിലെ 300 ഓളം കുരുമുളക് ചെടികള്‍, 25 കവുങ്ങ്, നൂറോളം വാഴകള്‍ എന്നിവ നശിപ്പിച്ചു. വേനലത്ത് ഷാജി ജോണ്‍, മാളികപ്പുറത്ത് അപ്പച്ചന്‍, സെന്റ ജോര്‍ജ് എന്നിവരുടെ തോട്ടങ്ങളിലും എസ്‌റേററ്റ്, കണച്ചിപ്പരുത എടയാടി എസ്‌റേററ്റ് എന്നീ മേഖലകളിലും വാഴ, കവുങ്ങ്, കുരുമുളക് കൃഷികളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായുള്ള കാട്ടാനകളുടെ വിളയാട്ടത്തില്‍ ഭീതിയോടെയാണ് മലയോര ജീവിക്കുന്നത്. പകല്‍ പോലും ഭയത്താല്‍ പലരും തോട്ടങ്ങളിലേക്ക് പോകുന്നില്ല.

RELATED STORIES

Share it
Top