മലയാള സിനിമയുടെ ആറാം തമ്പുരാന്‍പി  എ  എം ഹനീഫ്
അച്ചുവിന്റെ അമ്മ സിനിമയില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ കാസ്റ്റിങ് വൈഭവം വെളിവാക്കുന്ന ഒരു കഥാപാത്രമുണ്ട്. ഒരു മിനി അഴകിയ രാവണന്‍. അച്ചുവിന്റെ അമ്മയായി വേഷമിടുന്ന നടി ഉര്‍വശിക്ക് ഭര്‍ത്താവായി കല്ല്യാണ ബ്രോക്കര്‍ കെ പി എസി ലളിത കൊണ്ടുവരുന്ന മുതലാളിക്ക് സ്വര്‍ണപ്പല്ല് ഒണ്ട് കൊച്ചേ...”ലളിത ഇതു പറയുമ്പോള്‍ ആ നടന്റെ ഭാവാഭിനയം ഏറെ പ്രശംസപിടിച്ചുപറ്റിയതുതന്നെ.ഇന്നലെ അന്തരിച്ച നടന്‍ വിജയന്‍ പെരിങ്ങോടിന്റെ അഭിനയ സിദ്ധിക്ക് ഈ ഒരു കഥാപാത്രം മാത്രമല്ല, ദേവാസുരത്തിലെ കൊട്ടാരം കാര്‍ന്നോര്‍, സല്ലാപത്തില്‍ അത്യന്തം വിധേയനായി കൈ സ്വാധീനമില്ലാത്ത സവര്‍ണ അടിമ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങള്‍.നാല്‍പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എന്ന തസ്തികയില്‍ മലയാള സിനിമ ഷൊര്‍ണൂരില്‍ തമ്പടിച്ച കാലം മുതല്‍ വിജയന്‍ മലയാള സിനിമയുടെ ഭാഗം തന്നെയായി.കൂറ്റനാടിനടുത്ത് പെരിങ്ങോട്ട് ജനിച്ച വിജയന്‍ പഠിക്കുന്ന കാലത്ത് നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പൂമുള്ളി മനയിലെ സഹവാസം മൂലം ആയൂര്‍വ്വേദ ചികില്‍സ തൊട്ട് കളരിയഭ്യാസം വരെ വിജയന്‍ പഠിച്ചുറപ്പിച്ചു. ഇന്ന് മലയാള സിനിമയില്‍ ചിരപ്രതിഷ്ഠരായ ഒട്ടേറെ നടീ-നടന്മാരെ സിനിമയുടെ ഭാഗമാക്കിയതില്‍ വിജയന്‍ പെരിങ്ങോടിന് മുഖ്യസ്ഥാനമുണ്ട്.1983ല്‍ പി എന്‍ മേനോന്റെ അസ്ത്രത്തിലാണ് ചെറിയ ഒരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. മീശമാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, വടക്കുന്നാഥന്‍, സെല്ലുലോയ്ഡ്, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിലും ചെറുവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 1951ല്‍ ജനിച്ച വിജയന്‍ ഭാര്യ ചഞ്ചലാക്ഷിക്കും കണ്ണന്‍, അനന്തപത്മനാഭന്‍, ഗായത്രി എന്നീ മക്കള്‍ക്കുമൊപ്പം നിളയുടെ കരകളില്‍ ജീവിക്കുമ്പോഴും അഭിനയ ലോകത്ത് വിജയങ്ങള്‍ കീഴടക്കുക തന്നെ ആയിരുന്നു ലക്ഷ്യം. പക്ഷെ, ആകസ്മികമായി വന്ന ഹൃദയാഘാതം വിജയനെ മരണത്തിലൂടെ തിരിച്ചുവിളിച്ചു.

RELATED STORIES

Share it
Top