മലയാള സിനിമയിലും മീ ടൂ കാംപയിന്‍; വെളിപ്പെടുത്തലുമായി നടി രേവതിയും അര്‍ച്ചന പത്മിനിയും

കൊച്ചി: മീ ടൂ കാംപയിന്റെ ഭാഗമായി മലയാള സിനിമയിലും വെളിപ്പെടുത്തല്‍. മമ്മൂട്ടി നായകനായ 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ അസിസ്റ്റന്റായിരുന്ന ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്നു ദുരനുഭവം ഉണ്ടായെന്ന് നടി അര്‍ച്ചന പത്മിനി. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല.സിബി മലയിലിനെയും സമീപിച്ചിരുന്നു. തനിക്ക് ഇപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല. എന്നാല്‍, ആരോപണവിധേയന്‍ സിനിമയില്‍ സജീവമാണെന്നും അര്‍ച്ചന പറഞ്ഞു.
അഭിനയിക്കാന്‍ എത്തിയ പതിനേഴുകാരി പാതിരാത്രി അഭയം തേടി തന്റെ മുറിയില്‍ എത്തിയെന്നും കുട്ടിയുടെ അനുവാദം ഇല്ലാത്തതിനാലാണ് പോലിസിനോട് പറയാതിരുന്നതെന്നും നടി രേവതിയും വ്യക്തമാക്കി.

RELATED STORIES

Share it
Top