മലയാള ഭാഷാ പഠനം നിര്‍ബന്ധം : ഓറിയന്റല്‍ സ്‌കൂളുകള്‍ക്ക് അറബിക് തസ്തിക നഷ്ടമാവുംകൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: മലയാള ഭാഷ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കാനുള്ള സംസ്ഥാനസര്‍ക്കാറിന്റെ തീരുമാനം പ്രതിസന്ധിയിലാക്കുന്നത് ഓറിയന്റല്‍ സ്‌കൂളുകളെ. ഓറിയന്റല്‍ സ്‌കൂളില്‍ അറബിക് ഭാഷയ്ക്ക് പകരം ഒന്നും രണ്ടും ഭാഷ മലയാളമാക്കാനുള്ള നിര്‍ദേശമാണ് പുതിയ ഉത്തരവിലൂടെ പ്രതിസന്ധി സൃഷ്ടിക്കുക. നിലവില്‍ മലപ്പുറം ജില്ലയില്‍ എയ്ഡഡ് മേഖലയില്‍ നാല് ഓറിയന്റല്‍ സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. കൊണ്ടോട്ടി പുളിക്കല്‍ എഎഎച്ച്എസ് സ്‌കൂളില്‍ മാത്രമാണ് മുസ്്‌ലിം സമുദായത്തില്‍ നിന്നല്ലാതെ മറ്റു കുട്ടികള്‍ പഠിക്കുന്നത്. ഓറിയന്റല്‍ സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷം അഞ്ചാം ക്ലാസ് മുതല്‍ മലയാളം രണ്ടാം ഭാഷയായി പഠിപ്പിക്കുന്നുണ്ട്. ഒന്നും രണ്ടുംഭാഷ അറബിയായതിനാല്‍ ഇതര മതവിഭാഗത്തിലെ കുട്ടികള്‍ സ്‌കൂളില്‍ ചേരുന്നില്ല. അറബിക് അഫഌ ഉലമ പ്രിലിമിനറി കോഴസ് കഴിഞ്ഞവര്‍ക്കാണ് എല്‍പി സ്‌കൂള്‍ അറബിക് അധ്യാപനത്തതിന് യോഗ്യത. മലയാളം പഠിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഓറിയന്റല്‍ സ്‌കുളുകള്‍ക്ക് ബാധകമാവുന്നതോടെ നിലവിലുള്ള അറബിക് തസ്തിക നഷ്ടമാവും. മലയാളം ഒന്നാംഭാഷയാവുന്നതോടെ പുതിയ നിയമനം നടത്തുകയും വേണം. അറബിക് മുഖ്യ ഭാഷയായി തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമാണ് ഓറിയന്റല്‍ സ്‌കൂളുകളില്‍ പഠിക്കാന്‍ കഴിയൂ. അതുകൊണ്ട് ഇതര മതത്തിലെ കുട്ടികള്‍ക്ക് പ്രവേശനത്തിന് സമീപപ്രദേശത്ത് സ്‌കൂളുണ്ടായിട്ടും വിദൂരസ്ഥലങ്ങളിലെ സ്‌കൂളുകളെ ആശ്രയിക്കുകയാണ്. സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തിലായാല്‍ പാഠ്യ പദ്ധതി പരിഷ്‌ക്കരിക്കുന്നതുമൂലം ഓറിയന്റല്‍ സ്‌കൂളുകളില്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് മലയാളം മുഖ്യ ഭാഷ സ്വീകരിച്ചുകൊണ്ട് പ്രവേശനം ലഭ്യമാവും.

RELATED STORIES

Share it
Top