മലയാളി വിദ്യാര്‍ത്ഥിനി ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

ഷാര്‍ജ:  15 കാരിയായ മലയാളി വിദ്യാര്‍ത്ഥിനി ഷാര്‍ജയിലെ താമസ കെട്ടിടത്തിന്റെ 14 ാം നിലയില്‍ നിന്നും വീണ് മരിച്ചു. തിരൂര്‍ സ്വദേശിയും ലുലു ഗ്രൂപ്പിലെ പച്ചക്കറി വിഭാഗം മാനേജറുമായ സുല്‍ഫിക്കറിന്റെ മകള്‍ മെഹക്് ആണ് മരിച്ചത്.
സ്‌ക്കൂളില്‍ നിന്നും മടങ്ങി എത്തിയ ഉടനെയാണ് സംഭവം നടന്നത്. മരണ കാരണം പോലീസ് അന്യേഷിച്ച് വരികയാണ്. മകളെ വീട്ടിനുള്ളില്‍ കാണാത്തതിനെ തുടര്‍ന്ന് മാതാവ് ജസീന ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് സംഭവം മനസ്സിലായത്. സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ് പോലീസില്‍ വിവരം അറിയിച്ചത് മൃതദേഹം ഷാര്‍ജ കുവൈത്ത് ആശുപ്ത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വളരെ സന്തോഷത്തോടെയാണ് ഈ പത്താം തരം വിദ്യാര്‍ത്ഥിനി സ്‌ക്കൂളില്‍ നിന്നും മടങ്ങി പോയതെന്ന് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. രക്ഷിതാക്കള്‍ മക്കളെ വീട്ടിനുള്ളില്‍ നന്നാ.ി ശ്രദ്ധിക്കണമെന്ന് ഷാര്‍ജ പോലീസ് അഭ്യര്‍ത്ഥിച്ചു. ഷാര്‍ജയില്‍ ഈ വര്‍ഷം ബഹുനില കെട്ടിടങ്ങളില്‍ നിന്നും 8 കുട്ടികളാണ് വീണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം 4 കുട്ടികള്‍ വീണ് മരിച്ചിരുന്നു.

RELATED STORIES

Share it
Top