മലയാളി ഫ്രം സുദാന്‍. ഹനിയുടെ ദുരിതം തീരുന്നില്ല

ദുബയ്: പിതാവിന്റെ പീഡനത്തില്‍ നിന്നും രക്ഷപ്പെട്ടു സുദാനില്‍ നിന്നും ദുബയിലെത്തിയ പാതി മലയാളിയായ ഹനി നാദിര്‍ മെര്‍ഗാനിയുടെ ദുരിതങ്ങള്‍ തീരുന്നില്ല. നിലവിലുള്ള ജോലി നഷ്ടപ്പെട്ട ഹനി ജോലിക്കും ഭക്ഷണത്തിനുമായി കഷ്ടപ്പെടുകയാണ്. മലയാളിയായ മാതാവിനെയും സഹോദരിയേയും 16 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ദുബയില്‍ കണ്ട് മുട്ടിയിരുന്നത്. കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്ന സഹോദരിയുടെ സഹായം കൊണ്ടാണ് ജീവിതം ഇത്രനാള്‍ തള്ളി നീക്കിയിരുന്നത്. രോഗിയായ മാതാവിന്റെ ചികില്‍സക്കായി നല്ലൊരു തുക ചിലവിടുന്നതിനാല്‍ സഹോദരനെ സഹായിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് സഹോദരി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സുദാനില്‍ നിന്നും കോഴിക്കോട് സര്‍വ്വകലാശാലയില്‍ പഠിക്കാനെത്തിയിരുന്ന സുദാനി നരിക്കുനിയിലെ നൂര്‍ജഹാനെ വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തിലുള്ള ഹനിയെ നഴ്‌സറിയില്‍ പഠിക്കുമ്പോള്‍ ആരും അറിയാതെ സുദാനിലേക്ക് കൊണ്ട് പോകുകയായിരുന്നു. അതിന് ശേഷം സുദാനി പിന്നീട് നൂര്‍ജഹാനെ കാണാന്‍ ഒരിക്കലും വന്നിരുന്നില്ല. സുദാനില്‍ രണ്ടാനമ്മയുടെ കീഴില്‍ കീഴിലായിരുന്നു ഹനിയുടെ ജീവിതം. മാതാവിനെ കാണണമെന്ന് ആവശ്യപ്പെടുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വെച്ച് കാണാം എന്നായിരുന്നു പിതാവ് മറുപടി പറഞ്ഞിരുന്നത്. പിടിച്ച് നില്‍ക്കാന്‍ ഒരു ജോലിയും ഇന്ത്യയില്‍ മാതാവിനോടൊപ്പം കഴിയാനുമാണ് ഹനിയുടെ താല്‍പ്പര്യം. സാമൂഹിക പ്രവര്‍ത്തര്‍ നാട്ടില്‍ കഴിയാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും നരിവധി കടമ്പകളാണ് ഹനിക്ക് കടക്കാനുള്ളത്.

RELATED STORIES

Share it
Top