മലയാളി ദമ്പതികള്‍ ട്രെയിനില്‍ കൊള്ളയടിക്കപ്പെട്ടു

കോഴിക്കോട്: ബറോഡയില്‍ നിന്ന് തൃശൂരിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ മലയാളി ദമ്പതികള്‍ കൊള്ളയടിക്കപ്പെട്ടു. പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 80,000 രൂപയാണ് നഷ്ടമായത്. തൃശ്ശൂര്‍ ചേറോട് മഠത്തില്‍ പറമ്പില്‍ വിജയകൂമാര്‍-ബിന്ദു ദമ്പതികളുടെ പണമാണ് നഷ്ടമായത്. െ്രട്രയിന്‍ നമ്പര്‍ 12432,രാജധാനി എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ ഇന്ന് പുലര്‍ച്ചേ 5നും 7നും ഇടയിലാണ് സംഭവം.എ3 കംപാര്‍ട്ട്‌മെന്റിലായിരുന്ന ദമ്പതികള്‍ വാഷ്‌റൂമില്‍ പോയി വന്നപ്പോഴാണ് പണം മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അടുത്ത കംപാര്‍ട്ട്‌മെന്റില്‍ നിന്ന് പേഴ്‌സ് കിട്ടി.എന്നാല്‍ പണം നഷ്ടമായിരുന്നു.

RELATED STORIES

Share it
Top