മലയാളി ത്രയങ്ങള്‍ക്കും ജയം

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കും ജയം. യു ടി ഖാദര്‍, എന്‍ എ ഹാരിസ്, കെ ജെ ജോര്‍ജ് എന്നീ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. കേരള അതിര്‍ത്തിയിലുള്ള ഉള്ളാള്‍ മണ്ഡലത്തില്‍ വീണ്ടും വിജയിച്ച യു ടി ഖാദര്‍ സിദ്ധരാമയ്യ സര്‍ക്കാരില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു.യു ടി ഖാദര്‍. ബിജെപിയിലെ സന്തോഷ് റൈയെയാണ് ഖാദര്‍ പരാജയപ്പെടുത്തിയത്.15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നാലാം തവണയും ഖാദര്‍ ജനവിധി നേടിയത്. മുന്‍വര്‍ഷം ഇത് 29,000 ആയിരുന്നു ഭൂരിപക്ഷം. മുന്‍ ആഭ്യന്തര മന്ത്രികൂടിയായ കെ ജെ ജോര്‍ജ്ജാണ് മറ്റൊരു മലയാളി നേതാവ്. കോട്ടയം ചിങ്ങവനം സ്വദേശിയാണ് ഇദ്ദേഹം. കാസര്‍കോട് മേല്‍പ്പറമ്പ് കീഴൂര്‍ സ്വദേശിയായ എന്‍ എ ഹാരിസും മംഗളൂരു ശാന്തിനഗറില്‍ നിന്ന് വിജയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top