മലയാളി കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു

മദീന: മദീനയിലെ മലയാളി കൂട്ടായ്മയായ മാപ്പിള കലാ അക്കാദമി 'വിട പറയും മുന്‍പേ'എന്ന പേരില്‍
കുടുംബസംഗമം സംഘടിപ്പിച്ചു. റഷീദ് കൊണ്ടോട്ടി ഖാദര്‍ ചെലവൂര്‍, പി ടി അബ്ദുല്‍ റഹ്മാന്‍ അരീക്കോട്, മുസ്തഫ മഞ്ചേശ്വരം
അജ്മല്‍ മൂഴിക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മാധ്യമം റിപ്പോര്‍ട്ടര്‍ അല്‍ത്താഫ് കൂട്ടിലങ്ങാടിക്ക് യാത്രയയപ്പ് നല്‍കി. ഹുസൈന്‍ വാഴക്കാടിനെ പൊന്നാട അണിയിച്ചു. അന്‍സാര്‍ അരിമ്പ്രയുടെ ഒയാസിസ് എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.

RELATED STORIES

Share it
Top