മലയാളി ആരാധകരുടെ ആവേശം പങ്കുവച്ച് മെസ്സി

മോസ്‌കോ: മലയാളികളുടെ തന്നോടുള്ള ആരാധന സോഷ്യല്‍മീഡിയയില്‍ വീണ്ടും പങ്കുവച്ച് അര്‍ജന്റൈന്‍ സൂപ്പര്‍താരം മെസ്സി. സൂപ്പര്‍ താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മലയാളി ആരാധകരുടെ താരാരാധനയുടെ വീഡിയോ മെസ്സി പങ്കുവച്ചിട്ടുള്ളത്.
മെസ്സിയുടെ കട്ടൗട്ടും അര്‍ജന്റീനയുടെ പതാകയുമായി ആഹ്ലാദം പ്രകടിപ്പിക്കുന്ന ആരാധകരും 'ചങ്കിടിപ്പാണ് അര്‍ജന്റീന' എന്ന ഫ്രെയിമോടുകൂടി ഷെയര്‍ ചെയ്തിരിക്കുന്ന കുഞ്ഞാരാധകന്റെ ദൃശ്യങ്ങളുമെല്ലാം വീഡിയോയിലുണ്ട്. മെസ്സിക്ക് നല്‍കുന്ന യഥാര്‍ഥ പിന്തുണ സന്ദേശങ്ങള്‍ കണ്ടെത്തുക എന്ന വാചകത്തോടു കൂടിയാണ് ഫേസ്ബുക്ക് പേജില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പും കേരളത്തിലെ ആരാധകരുടെ ആവേശം മെസ്സിയുടെ ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിനിടെ കോഴിക്കോട് നഗരത്തിനടുത്ത നൈനാംവളപ്പിലെ ഫുട്‌ബോള്‍ ആരാധകരുടെ ആവേശം ഇതിഹാസ താരം പെലെ പങ്കുവച്ചിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് സമയത്തും നൈനാന്‍വളപ്പിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സംഘാടകരുടെ വക ഉപഹാരങ്ങളെത്തിയിരുന്നു.

RELATED STORIES

Share it
Top