മലയാളികള്‍ സുരക്ഷിതരെന്ന് കണ്ണന്താനം

കോഴിക്കോട്: കൈലാസത്തിലേക്ക് തീര്‍ത്ഥയാത്ര പോയ മലയാളി സംഘം സുരക്ഷിതരെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കാലാവസ്ഥ അനുകൂലമായതോടെ സംഘം യാത്ര തുടരുകയാണെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിഷയം താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. നേപ്പാളിലെ സിനികോട്ടില്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്നായിരുന്നു തീര്‍ത്ഥാടക സംഘം അവിടെ കുടുങ്ങിയത്. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top