മലയാളികള്‍ ഇറച്ചി കഴിക്കുന്നത് നിര്‍ത്തണമെന്ന് വിഎച്ച്പി

ന്യൂഡല്‍ഹി: മലയാളികളുടെ ഭക്ഷണ കാര്യത്തില്‍ ഇടപെടലുമായി വിശ്വ ഹിന്ദു പരിഷത്ത്. കേരളം തീരദേശ സംസ്ഥാനമാണെന്നും ്അതിനാല്‍ മലയാളികള്‍ ഇറച്ചി കഴിക്കുന്നത് നിര്‍ത്തി മല്‍സ്യം കഴിക്കണമെന്നും വിഎച്ച്പി അഖിലേന്ത്യാ പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാന്‍ കേരള ജനത തയ്യാറാകണമെന്നും അലോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ രണ്ട് ദിവസമായി നടന്ന വിഎച്ച്പി ഗവേണിങ് ബോഡി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേകമായി പശുമന്ത്രാലയം രൂപീകരിക്കണമെന്നും അലോക് കുമാര്‍ പറഞ്ഞു. എന്നാല്‍ അലോക് കുമാറിന്റെ അഭിപ്രായത്തിന് എതിരെ മലയാളികള്‍ ഒന്നടങ്കം രംഗത്ത് എത്തിയിട്ടുണ്ട്. മലയാളികളുടെ ഭക്ഷണ കാര്യത്തില്‍ വിഎച്ച്പി ഇേടപെടണ്ടെന്നും അത് തങ്ങല്‍ തീരുമാനിച്ചോളാമെന്നും സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ പറയുന്നു.

RELATED STORIES

Share it
Top