മലയാളം പഠിക്കാന്‍ 700 ഇതരസംസ്ഥാന തൊഴിലാളികള്‍

ചങ്ങനാശ്ശേരി: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോരിറ്റി നടപ്പാക്കുന്ന  ഹമാരി മലയാളം പദ്ധ—തിയുടെ പായിപ്പാട് പഞ്ചായത്തിലെ ഉദ്ഘാടനം  ജനുവരി 26ലേക്കു മാറ്റി. നേരത്തെ ഈ മാസം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.  ആയിരക്കണക്കിനു ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പെരുമ്പാവൂരിനേയും പായിപ്പാട് ഗ്രാമപ്പഞ്ചായത്തിനേയും ഈ പദ്ധതി നടപ്പാക്കാനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി പെരുമ്പാവൂരില്‍ പദ്ധതി ആരംഭിച്ചിരുന്നു. പായിപ്പാട്ട് ഇതിനായുള്ള സര്‍വേ നേരത്തെ ആരംഭിക്കുകയും  700 ഇതര സംസ്ഥാന തൊഴിലാളികള്‍ മലയാളം പഠിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുമുണ്ട്. സര്‍വേ റിപോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു കഴിഞ്ഞു.പായിപ്പാട് വിവിധ ക്യാംപുകളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍  കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, വിവിധ ക്ലബ്ബുകള്‍, വായനശാലകള്‍, വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു  സര്‍വേ നടത്തിയത്. തൊഴിലാളികളെ മലയാളം പഠിപ്പിക്കാനായി സാക്ഷരതാ മിഷന്‍  തയ്യാറാക്കിയിരിക്കുന്നത് ഹമാരി മലയാളം എന്ന പുസ്തകമാണ്.  പഠിപ്പിക്കാനായി ഹിന്ദി, മലയാളം, ബംഗാളി എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ളവരെ  ഇന്‍സ്ട്രക്ടര്‍മാരായി  നിയമിക്കുന്നതിനു കഴിഞ്ഞ ദിവസം ചേര്‍ന്ന പായിപ്പാട് പഞ്ചായത്തു കമ്മിറ്റി തീരുമാനിച്ചിരുന്നു. ആറു വാര്‍ഡുകളിലായി 12 ഇന്‍സ്ട്രക്ടര്‍മാരെയാണ് നിയമിക്കുന്നത്.  ജോലികഴിഞ്ഞെ—ത്തുന്ന തൊഴിലാളികളുടെ ക്യാംപുകള്‍ കേന്ദ്രികരിച്ചായിരിക്കും പഠന ക്ലാസുകള്‍ നടത്തുക.സംസ്‌കാരം, ഇടപെടല്‍, ജീവിത ശൈലി മെച്ച—പ്പെടുത്തല്‍, ശുചിത്വ ബോധം, ചൂഷണത്തില്‍ നിന്നുള്ള മോചനം തുടങ്ങിയവയില്‍ ഇത്തരം ക്ലാസുകളിലൂടെ അവബോധം വളര്‍ത്താനാവുമെന്നാണ് സാക്ഷരതാ മിഷന്‍ കരുതുന്നത്.  സംസ്ഥാനത്താദ്യമായി എറണാകുളം ജില്ലിയിലെ പെരുമ്പാവൂരില്‍ സാക്ഷതരാപദ്ധതി നടപ്പാക്കിയതിന്റെ മാതൃകയിലാണ് പായിപ്പാടും പഠനക്ലാസ് ഒരുക്കിയിട്ടുള്ളത്.

RELATED STORIES

Share it
Top