മലയാറ്റൂരില്‍ വൈദികന്റെ കൊലപാതകം: മുന്‍ കപ്യാര്‍ക്ക് ജാമ്യം

കൊച്ചി: മലയാറ്റൂരില്‍ വൈദികന്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ കപ്യാര്‍ക്ക് ജാമ്യം. മലയാറ്റൂര്‍ തേക്കിന്‍തോട്ടം വട്ടപ്പറമ്പില്‍ ജോണിക്കാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിന്മേലുമാണ് ജാമ്യം അനുവദിച്ചത്. ഇനി ഒരു ഉത്തരവുണ്ടാവുന്നതുവരെ എല്ലാ ബുധന്‍, ശനി ദിവസങ്ങളിലും രാവിലെ 10നും 12നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം, ഈ ആവശ്യത്തിനല്ലാതെ കാലടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് പ്രതി വൈദികനെ കുത്തിക്കൊലപ്പെടുത്തിയത്.

RELATED STORIES

Share it
Top