മലമ്പുഴ വെള്ളം കിന്‍ഫ്രയ്ക്ക് നല്‍കുന്നുണ്ടെങ്കില്‍ തടയണം

പാലക്കാട്: മലമ്പുഴ ഡാമില്‍ നിന്നും കിന്‍ഫ്രയ്ക്ക് വെളളം നല്‍കിയാല്‍ കൃഷി ആവശ്യങ്ങള്‍ക്കും കുടിവെളളത്തിനും ക്ഷാമം വരുമെന്നും  അത് സംബന്ധിച്ച് ജില്ലാകലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താനും പാലക്കാട് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കൃഷി ഇന്‍ഷുറന്‍സ്, വിത്ത്, വളം എന്നിവ കൃത്യമായി ലഭ്യമാകാത്തതും  നെല്ല് സംഭരണം കൃത്യമായി നടക്കാത്തതും കര്‍ഷകര്‍ ദുരിതത്തിലാക്കുന്നതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി  വിഷയത്തില്‍ ഇടപെടണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇത് സംബന്ധിച്ച് കൃഷി വകുപ്പിന് കത്തു ന്കുമെന്നും യോഗത്തില്‍ തീരുമാനമായി. നഗരത്തിലെ പല ഓട്ടോറിക്ഷകള്‍ മീറ്റര്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാതെ  മീറ്റര്‍ ചാര്‍ജ്ജിലും അധികം തുക ഈടാക്കുന്നതും സംബന്ധിച്ച പരാതിയില്‍ നടപടികള്‍ക്കായി ആ ര്‍ടിഓ, പോലിസ് വകുപ്പുകള്‍ക്ക് കത്ത് നല്‍കാന്‍ യോഗം തീരുമാനിച്ചു. കാടാംങ്കോട്, ചുളളിമട  ഭാഗങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ അനധികൃതമായി ബോര്‍വെല്‍ കുഴിച്ച് ജല വിതരണം നടത്തുന്നത് സംബന്ധിച്ച് നടപടിയെടുക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. അനധികൃത പലിശക്കാരെ നിയന്ത്രിക്കുന്നതിന് പരിശോധന സ്‌ക്വാഡ് രൂപൂകരിക്കാന്‍ പോലിസിനോട് ആവശ്യപ്പെടുമെന്നും സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു അധ്യക്ഷനായി. ഡെപ്യൂട്ടി കലക്റ്റര്‍ എല്‍.ആര്‍ അനില്‍കുമാര്‍, പാലക്കാട് താലൂക്ക് തഹസില്‍ദാര്‍ വി വിശാലാക്ഷി, തഹസില്‍ദാര്‍ (ഭൂരേഖ) പിജി രാജേന്ദ്രബാബു, മങ്കര, പറളി പഞ്ചായത്തു പ്രസിഡന്റുമാര്‍ താലൂക്കുതല ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പു മേധാവികള്‍, താലൂക്ക് വികസന സമിതിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രതിനിധികള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top