മലമ്പുഴ വെള്ളം കിന്‍ഫ്രയ്ക്ക് നല്‍കുന്നത് അവസാനിപ്പിക്കണം: യുഡിഎഫ്

പാലക്കാട്:  ജില്ലയില്‍ ഒന്നാം വിളവെടുപ്പില്‍ കര്‍ഷകരുടെ പേരില്‍ അളക്കാത്ത നെല്ല് അളന്നതായി രേഖയുണ്ടാക്കി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മില്ലുകാരുടെ ഏജന്റുമാരും മറ്റും നടത്തിയ വെട്ടിപ്പ് സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മലമ്പുഴ വെള്ളം കിന്‍ഫ്രക്ക് നല്‍കുന്നത് നിര്‍ത്താലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പടയൊരുക്കത്തിന്റെ സമാപനസമ്മേളനം നടക്കുന്ന 14ന് ജില്ലയില്‍ നിന്ന് പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. ഓഖി ചുഴലിക്കാറ്റില്‍ മരണമടഞ്ഞ മല്‍സ്യതൊഴിലാളികള്‍ക്ക് യോഗം ആദരാജ്ജലി അര്‍പ്പിച്ചു. ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി അധ്യക്ഷത വഹിച്ചു. വി എസ് വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ എ ചന്ദ്രന്‍, പി ജെ പൗലോസ്, സി ചന്ദ്രന്‍, സി എ എം എ കരീം, കളത്തില്‍ അബ്ദുള്ള, മരക്കാര്‍ മാരായമംഗലം, എം എം ഹമീദ്, എ ഭാസ്‌കരന്‍, ടി എം ചന്ദ്രന്‍, പി കലാധരന്‍, ബി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top