മലമ്പുഴയിലെ വന്യജീവി ആക്രമണം: 23നു ചര്‍ച്ച നടത്തും

തിരുവനന്തപുരം: മലമ്പുഴ മണ്ഡലത്തില്‍, വന്യമൃഗങ്ങളുടെ തുടര്‍ച്ചയായ ആക്രമണത്തിന് ശാശ്വത പരിഹാരം ആലോചിക്കാന്‍ ഈ മാസം 23ന് വനം മന്ത്രി കെ രാജു പങ്കെടുക്കുന്ന ഉന്നതതലയോഗം ചേരും. അന്ന് വൈകീട്ട് നാലിന് തിരുവനന്തപുരം കവടിയാര്‍ ഹൗസിലാണ് യോഗം. മലമ്പുഴ എംഎല്‍എ കൂടിയായ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പ്രശ്‌നത്തിന്റെ ഗൗരവം മന്ത്രിയോട് വിശദീകരിച്ചതിനെ തുടര്‍ന്നാണ് ഉന്നതതലയോഗത്തിനു തീരുമാനമായത്. പാലക്കാട് ജില്ലാ കലക്ടര്‍, വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രശ്‌നം നിലനില്‍ക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. മലമ്പുഴ, മുണ്ടൂര്‍, പുതുപ്പരിയാരം, അകത്തേത്തറ, പുതുശ്ശേരി മേഖലയിലാണ് വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാവുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ വന്യജീവി ആക്രമണത്തില്‍ ഏഴുപേരാണു മരിച്ചത്.

RELATED STORIES

Share it
Top