മലമൂത്ര വിസര്‍ജനം ഹോട്ടലിനു മുന്നില്‍ ; ചോദ്യം ചെയ്ത മാനേജര്‍ക്ക് മര്‍ദനംവണ്ടിപ്പെരിയാര്‍: സ്വകാര്യ ഹോട്ടലിനു മുന്നില്‍ മലമൂത്ര വിസര്‍ജനം നടത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത മാനേജര്‍ക്ക് മര്‍ദ്ദനം. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെ സംഭവം. വണ്ടിപ്പെരിയാര്‍ ഹൈസ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹേ ാട്ടലിന് മുന്നില്‍ മലമൂത്ര വിസര്‍ജനം നടത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത ഹോട്ടല്‍ മാനേജര്‍ക്കാണ് മര്‍ദനമേറ്റത്. തമിഴ്‌നാട് തഞ്ചാവൂരില്‍ നിന്നും വിനോദ സഞ്ചാരത്തിന് എത്തി തിരികെ മടങ്ങിയ സംഘമാണ് അക്രമിച്ചത്. കഴിഞ്ഞ ദിവസം സ്ത്രീകള്‍ അടക്കമുള്ള സംഘം ഹോട്ടലിന് മുന്നില്‍ വാഹനം നിര്‍ത്തുകയും സ്ത്രീകളില്‍ ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തു.ഇതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി ഛര്‍ദിച്ചു. ഒരു കൂട്ടര്‍ ഹോട്ടലിന് മുന്നില്‍ മൂത്രമൊഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു.ഇത് ചോദ്യം ചെയ്ത്  സ്ഥാപന ഉടമയും മാനേജരും എത്തിയതോടെ ഇരുകൂട്ടരും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് കൈയ്യാങ്കളിയില്‍ എത്തുകയായിരുന്നു. ഇതിനു ശേഷം വിനോദ സഞ്ചാരികളുടെ വാഹനം നിര്‍ത്താതെ കുമളി ഭാഗത്തേക്ക് പോയി. സ്ഥാപന ഉടമ നല്‍കിയ വിവരത്തെ തുടര്‍ന്ന് കുമളിയില്‍ വാഹനം പോലിസ് പിടികൂടുകയായിരുന്നു. ബുധനാഴ്ച വണ്ടിപ്പെരിയാര്‍ പോലിസ് സ്‌റ്റേഷനില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ പരാതി തീര്‍പ്പാക്കി.

RELATED STORIES

Share it
Top