മലബാറിലെ ക്ഷേത്രങ്ങളെ ഒരു കുടക്കീഴിലാക്കും: ദേവസ്വം മന്ത്രി

തലശ്ശേരി: മലബാര്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ ക്ഷേത്രങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിര്‍മിച്ച തന്ത്രിമഠം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുമാനം കൂടുതല്‍ ലഭിക്കുന്ന ക്ഷേത്രങ്ങളും ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ക്ഷേത്രങ്ങളെല്ലാം ഒരു കുടക്കീഴില്‍ വരുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ക്ഷേത്രവരുമാനം സര്‍ക്കാര്‍ മറ്റു പലതിനും വിനിയോഗിക്കുന്നവെന്ന ആരോപണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹൈമാസ് ലൈറ്റിന്റെ സിച്ചോണ്‍ കര്‍മം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസു നിര്‍വഹിച്ചു. മുന്‍ ബോര്‍ഡ് പ്രസിഡന്റുമാരായ  കെ ഗോപാലകൃഷ്ണന്‍, സജീവ് മാറോളി, നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍,  എക്്‌സിക്യുട്ടീവ് ഓഫിസര്‍ കെ.വേണു, മലബാര്‍ ദേവസ്വം ബോര്‍ഡംഗം എ പ്രദീപന്‍,  എന്‍ കെ പ്രദീപ് കുമാര്‍, സി ബീന. കെ കെ മാരാര്‍, കൊളക്കാട് ഗോപാല കൃഷ്ണന്‍, കൗണ്‍സിലര്‍മാരായ കെ വിനയരാജ്, എ വി ശൈലജ, എന്‍ രേഷ്മ, ഇ കെ ഗോപിനാഥ്, മുന്‍ ട്രസ്റ്റ് ടി കെ രമേശന്‍, വി രമ, പി കെ ആശ, കെ സി ജയപ്രകാശന്‍ സംസാരിച്ചു

RELATED STORIES

Share it
Top