മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്‌കാരം ഹാരിസ് ഭായിക്ക്

ചേമഞ്ചേരി: മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്‌കാരം തബല വാദ—കന്‍ ഹാരിസ് ഭായിക്ക് സമര്‍പ്പിച്ചു. അനുസ്മരണ സമ്മേളനം ഡോ.ഗോവിന്ദവര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഹാരിസ് ഭായിക്ക് പുരസ്‌കാരം സമര്‍പ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് പൊന്നാട ചാര്‍ത്തി ആദരിക്കുകയും കെ രാധാകൃഷ്ണന്‍ പ്രശസ്തി പത്രവും എം പ്രസാദ് ക്യാഷ് അവാര്‍ഡും സമര്‍പ്പിച്ചു.ശിവദാസ് ചേമഞ്ചേരി അധ്യക്ഷനായിരുന്നു.കലാ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ബിരുദദാനവും ഗുരു ചേമഞ്ചേരി നിര്‍വ്വഹിച്ചു.യു കെ രാഘവന്‍, ശിവദാസ് കാരോളി, സത്യന്‍ മേപ്പയ്യുര്‍, കെ സുധീഷ് കുമാര്‍ ,സുനില്‍ തിരുവങ്ങൂര്‍ , അച്ചുതന്‍ ചേമഞ്ചേരി സംസാരിച്ചു.

RELATED STORIES

Share it
Top