മലബാര്‍ സിമന്റ്‌സ് മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന അന്തരിച്ചു, ദുരൂഹതയെന്ന് ആരോപണംകൊച്ചി:  മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ ഭാര്യ ടീന(52) അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം. വൃക്കരോഗത്തെത്തുടര്‍ന്ന്  മൂന്നു ദിവസം മുന്‍പാണ് ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു മലബാര്‍ സിമന്റ്‌സ് ആക്ഷന്‍ കൗണ്‍സിലും ശശീന്ദ്രന്റെ കുടുംബാംഗങ്ങളും ആരോപിച്ചു.
ദുരൂഹസാഹചര്യത്തില്‍ ശശീന്ദ്രനും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കേസിലെ പ്രധാന സാക്ഷിയായിരുന്നു റീന.
2011 ജനുവരി 24നായിരുന്നു ശശീന്ദ്രന്റെയും മക്കളുടെയും മരണം. മലബാര്‍ സിമന്റ്‌സിലെ അഴിമതിയും ഇവരുടെ അസ്വാഭാവിക മരണവും സിബിഐ അന്വേഷിക്കുന്നതിനിടെയാണ് ടീനയുടെ മരണം.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന ടീന മൂന്നു ദിവസം മുന്‍പാണ് കോയമ്പത്തൂരിലേക്കു പോയത്.

RELATED STORIES

Share it
Top