മലബാര്‍ യുനൈറ്റഡ് എഫ്‌സി ജേഴ്സി പ്രകാശനം



ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ പ്രവാസി ഫുട്‌ബോള്‍ ക്ലബ്ബായ മലബാര്‍ യുനൈറ്റഡ് പുതിയ ജേഴ്‌സി പുറത്തിറക്കി. ടീം ക്യാപ്റ്റന്‍ വാസില്‍ റസാഖിന് നല്‍കി സിനിമ നിര്‍മാതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോളി ലോനപ്പന്‍ പ്രകാശനം നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഫ്രാങ്കോ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിഫ വൈസ് പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍, സാജൂബ് അബ്ദുല്‍ഖാദര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അഫ്താബ് മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ് നൗഷാദ് മാവൂര്‍ നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top