മലപ്പുറത്ത് ഹോണ്ട ഷോറൂമില്‍ തീപിടിത്തം

മലപ്പുറം അങ്ങാടിപ്പുറത്ത് ഹോണ്ടയുടെ ഷോറൂമില്‍ തീപിടിത്തം. രാവിലെ ആറ് മണിയോടെയുണ്ടായ തീപിടിത്തത്തില്‍ 18 വാഹനങ്ങള്‍ കത്തിനശിച്ചു.ഇരുപതിലധികം വാഹനങ്ങള്‍ ഭാഗികമായി കത്തിയിട്ടുണ്ട്.ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററും ഉള്‍പ്പെട്ട ഇരുനിലകെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിസരത്തുള്ളവരാണ് തീ പടരുന്നത് ആദ്യം കണ്ടത്.

RELATED STORIES

Share it
Top