മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി കിട്ടില്ലെന്ന് സംഘികള്‍: ബിജെപി നേതാവിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്കോഴിക്കോട്: മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍ കിട്ടില്ലെന്ന് ആരോപിച്ച സംഘികള്‍ക്ക് തിരിച്ചടി. വേങ്ങേരി ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എന്‍ പ്രകാശ് മലപ്പുറത്ത് വാങ്ങിക്കൂട്ടിയ സ്ഥലത്തിന്റെ രേഖകള്‍ സഹിതം പുറത്തുവന്നിരിക്കുകയാണ്. നാസര്‍ കുന്നുംപുറത്ത് എന്നയാള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രകാശിന്റെ സ്വത്തുവിവരങ്ങള്‍ പരസ്യമാക്കിയിരിക്കുന്നത്. മലപ്പുറത്ത് ഹിന്ദുക്കങ്ങള്‍ക്ക് ഭൂമി കിട്ടില്ലെന്ന സംഘികളുടെ പ്രചാരണത്തിനെതിരേ മലപ്പുറംകാരിയായ മുന്‍ വിദേശ കാര്യ സെക്രട്ടറി നിരുപമ റാവു രംഗത്തുവന്നിരുന്നു. ിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശപട്ടികയില്‍ പ്രകാശ് വെളിപ്പെടുത്തിയ സ്വത്തുവിവരമാണ് നാസര്‍ പോസ്റ്റ് ചെയ്തത്.

പാണ്ടിക്കാട്, വെട്ടിക്കാട്ടിരി വില്ലേജുകളിലായി പ്രകാശന്‍ വാങ്ങിയ സ്ഥലത്തിന്റെ വിസ്തീര്‍ണവും വിലയും സര്‍വ്വേ നമ്പറും (നാസര്‍ കുന്നുംപുറത്ത് പോസ്റ്റ് ചെയ്ത വിവരം)

'1. സര്‍വേ നമ്പര്‍ 292/1, പാണ്ടിക്കാട് വില്ലേജ്, വിസ്തീര്‍ണം 10.35 സെന്റ്, 8.8.2012 ഇന് 71000/ രൂപ വിലയ്ക്ക് വാങ്ങിയത്, ഏകദേശം കമ്പോള വില 125000/.

2. സര്‍വേ നമ്പര്‍ 352/9 വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 10 സെന്റ്. 11.07.2006 ഇന് 13000/ രൂപ വിലയ്ക്ക് വാങ്ങിയത്, ഏകദേശം കമ്പോള വില 50000/ രൂപ.

3. സര്‍വേ നമ്പര്‍ 292/3, വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 15.50 സെന്റ്. 08.02.2012 ഇന് 62700/ രൂപ വിലയ്ക്ക് വാങ്ങിയത്, ഏകദേശം കമ്പോള വില 150000/ രൂപ.

4. സര്‍വേ നമ്പര്‍ 307/11, വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 13.50 സെന്റ്, 03.07.2015 ഇന് 287000/ രൂപ വിലയ്ക്ക് വാങ്ങിയത്, ഏകദേശം കമ്പോള വില 400000/ രൂപ.

5. സര്‍വേ നമ്പര്‍ 208/03, പാണ്ടിക്കാട് വില്ലേജ്, വിസ്തീര്‍ണ്ണം 10 സെന്റ്, 27.11.2014 ഇന് 2430000/ രൂപ വിലയ്ക്ക് കൂട്ടവകാശമായി വാങ്ങിയ ഭൂമിയില്‍ രണ്ടില്‍ ഒന്ന് അവകാശം ഏകദേശം കമ്പോള വില 200000/ രൂപ.

6. സര്‍വേ നമ്പര്‍ 291/1, വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 3 ഏക്കര്‍, 27.11.2014 പിന്തുടര്‍ച്ചാവകാശമായി കിട്ടിയ കൂട്ടവകാശ ഭൂമിയില്‍ നാളില്‍ ഒന്ന് അവകാശം ഏകദേശം നടപ്പ് കമ്പോള വില 200000/ രൂപ.'

[related]

RELATED STORIES

Share it
Top