മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റുമലപ്പുറം: മലപ്പുറം കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. അരയന്‍ കടപ്പുറം ഇസ്മായിലിനാണ് വെട്ടേറ്റത്. ഇരുകാലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30ന് കൂട്ടായി പള്ളിക്കുളത്തിന് സമീപത്തുവച്ചാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി പറവണ്ണയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്കു വെട്ടേറ്റിരുന്നു. അതിന്റെ തുടര്‍ച്ചയാണു പുതിയ സംഭവമെന്നാണു സൂചന.

RELATED STORIES

Share it
Top