മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് മരണം

മലപ്പുറം:മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. മണിമൂളി സികെഎച്ച്എസ്എസിലെ വിദ്യാര്‍ഥികളായ മുഹമ്മദ് ഷാമില്‍, ഫിദ എന്നിവരാണ് മരിച്ചത്. 10 വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.നിലമ്പൂര്‍ വഴിക്കടവിന് സമീപം മണിമൂളിയില്‍ രാവിലെ 9 മണിയോടെയാണ് സംഭവം. കര്‍ണാകടയില്‍ നിന്ന് കൊപ്ര കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം ബൈക്കിലിടിക്കുകയും പിന്നീട്  ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം ബസ് സ്‌റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയിലാണ് ലോറി ഇടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top