മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു;സുഹൃത്ത് പിടിയില്‍

പുത്തനത്താണി: മലപ്പുറം പൊന്മുണ്ടത്ത് ഓട്ടോ ഡ്രൈവറായ
യുവാവ്  കുത്തേറ്റ് മരിച്ചു.പൊന്‍മുണ്ടം മച്ചിങ്ങപ്പാറ താണിക്കപ്പറമ്പില്‍ വേലായുധന്റെ മകന്‍ രവീന്ദ്രന്‍ എന്ന രവി(40)ആണ് കുത്തേറ്റ് മരിച്ചത്.സംഭവത്തില്‍ സുഹൃത്ത് മീശപ്പടി സ്വദേശി രാജേഷിനെ (48) കല്‍പ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.പൊന്മുണ്ടം ബൈപ്പാസ് റോഡില്‍ വ്യായാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. രവീന്ദ്രന്‍ ബന്ധുവീട്ടിലേക്ക് ഓട്ടോയില്‍ പോകുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് തടഞ്ഞു നിര്‍ത്തി  കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.രവിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സംഭവസ്ഥലത്തു നിന്നും ബൈക്കില്‍ പ്രതി രക്ഷപ്പെടുന്നത് കണ്ടിരുന്നു. തുടര്‍ന്ന്  നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നെഞ്ചിന്റെ  വലതുഭാഗത്ത് ആഴത്തില്‍ കുത്തേറ്റ രവീന്ദ്രനെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍  എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരിക്കുകയായിരുന്നു.വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.വൈലത്തൂരിലെ ഓട്ടോ തൊഴിലാളിയായ രവീന്ദ്രന്‍ അവിവാഹതനാണ്.മാതാവ്:ശാരദ.

RELATED STORIES

Share it
Top