മലപ്പുറത്ത് ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചുപൊന്നാനി: മലപ്പുറം എടപ്പാളിന് സമീപം ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി ദിലീപാണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത്  ബീഹാര്‍ സ്വദേശി സത്യ ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ബൈക്ക് യാത്രികനായ എടപ്പാള്‍ സ്വദേശി തൃശ്ശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
രണ്ട് ദിവസം മുന്‍പ് എടപ്പാള്‍ ദേവലോകം ബാറിന് സമീപത്തുവച്ചാണ് ഇവരെ ബൈക്ക് ഇടിച്ചത്. ബാറിന് സമീപത്തെ കോര്‍ട്ടേഴ്‌സില്‍ താമസക്കാരായിരുന്ന ഇരുവരെയും രാത്രി റൂമിലേക്ക് നടന്നു വരുന്നതിനിടെയാണ് ബൈക്ക് ഇടിച്ചത്. ഏറെ നേരം ചോര വാര്‍ന്ന് കിടന്നിട്ടും ആരും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല.സംഭവം കണ്ട  ഒരു യാത്രക്കാരന്‍ പല വാഹനങ്ങള്‍ക്കും കൈകാട്ടിയിട്ടും ആരും നിര്‍ത്തിയില്ല.അതുവഴി വന്നവരാകട്ടെ അപകടം നോക്കി കടന്നുപോവുകയും ചെയ്തു.ഏറെ നേരം കഴിഞ്ഞാണ് ഇവരെ ആശുപത്രിയിലെത്തിക്കാനായത്. അപകടം നടന്നയുടനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മരിച്ച ദിലീപിന്റെ മൃതദേഹം ഇന്ന് ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

RELATED STORIES

Share it
Top