മലപ്പുറത്ത് നിന്നുള്ള വോള്‍വോ ട്രിപ്പുകള്‍ വെട്ടിക്കുറക്കില്ലതിരുവനന്തപുരം: മലപ്പുറത്തുനിന്നും നെടുമ്പാശ്ശേരിയിലേക്ക്  ജനോപകാരപ്രദമായി നടത്തിവന്നിരുന്ന സര്‍വീസുകള്‍ വെട്ടിക്കുറച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി ഐപിഎസ് അറിയിച്ചു.
കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള 120 ബസ്സുകളെ 3 ഡിപ്പോകളില്‍ ആയി കേന്ദ്രീകരിക്കുകയാണ് ഉണ്ടായതെന്നും ഇത്തരത്തില്‍ ക്രമീകരണം നടത്തുന്നത് വഴി നേട്ടമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംവിധാനം നിലവില്‍ വരുമ്പോള്‍ കോഴിക്കോട് നിന്നും ബസ് ആരംഭിച്ച് മലപ്പുറത്തുനിന്നുമുള്ള അതേ ട്രിപ്പുകള്‍  നിലനിര്‍ത്തിക്കൊണ്ടുതന്നെ അറേഞ്ച് ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.  മലപ്പുറത്ത് നിന്നുള്ള യാത്രക്കാര്‍ക്കായി നിശ്ചിത എണ്ണം സീറ്റുകള്‍ ഒഴിച്ചിട്ടായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. മലപ്പുറത്തു നിന്നുള്ള യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചാല്‍ കൂടുതല്‍ ബസ്സുകള്‍ മലപ്പുറം വഴി സര്‍വീസ് നടത്തമെന്നും തച്ചങ്കരി ക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top