മലപ്പുറത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു;വാതക ചോര്‍ച്ച

മലപ്പുറം: മലപ്പുറം അരിപ്രയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയെത്തുതടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയായാണ് സംഭവം.പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന പാചകവാതകം നിറച്ച ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. സംഭവം നടന്ന് ഇരുപത് മിനുട്ടിന് ശേഷമാണ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയത്.പാലക്കാട് ദേശീയപാതയില്‍ പോലീസ് പൂര്‍ണമായും ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. പ്രദേശത്തിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് പോലീസ്അറിയിച്ചു. വാതക ചോര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. വൈദ്യുതി അടക്കം തീപിടിക്കാനുള്ള സാഹചര്യങ്ങള്‍ പ്രദേശത്ത് തടഞ്ഞിരിക്കുകയാണ്.

RELATED STORIES

Share it
Top