മലപ്പുറത്ത് കുട്ടികളടങ്ങുന്ന കുടുംബത്തെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍

മലപ്പുറം:മലപ്പുറത്ത് ആറുകുട്ടികളടക്കം ഒന്‍പതംഗ കുടുംബത്തെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ചെറുവായൂര്‍ സ്വദേശി ആലിക്കുട്ടിയാണ് പിടിയിലായത്. അടക്ക കച്ചവടവുമായി ബന്ധപ്പെട്ട വിരോധമാണ് വീടിന് തീയിടാന്‍ കാരണമെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.ചെറുവായൂര്‍ പുഞ്ചിരിക്കാവ് അബൂബക്കറിന്റെ വീടിനാണ് ആലിക്കുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. പുക ശ്വസിച്ച് കുട്ടികള്‍ ചുമക്കുകയും അസഹ്യമായ ചൂട് അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉണര്‍ന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്.

RELATED STORIES

Share it
Top