മലപ്പുറത്ത് ആധുനിക ടാക്‌സി സ്റ്റാന്റ്; രൂപരേഖ തയ്യാറായി

മലപ്പുറം: ജില്ലാ  ആസ്ഥാനമായ മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റുന്നൂ. കുന്നുമ്മലില്‍ ആധുനിക ടാക്‌സി സ്റ്റാന്റിനായൂള്ള രൂപരേഖ തയ്യാറായി. നിലവിലുള്ള  ബാത്‌റൂം ടോയ്‌ലെറ്റും ടാക്‌സിസ്റ്റാന്‍ഡും പൊളിച്ചുമാറ്റി ആധുനിക രീതിയില്‍ നിര്‍മിക്കാന്‍ പി ഉബൈദുല്ല എംഎല്‍എ യുടെ നിര്‍ദ്ദേശപ്രകാരം ലെ ന്‍സ്‌ഫെഡ് മലപ്പുറം ഏരിയ കമ്മിറ്റി പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചു.
ഗ്രൗണ്ട്  ഫ്‌ളോറിന് 2776 സ്‌ക്വയര്‍ഫീറ്  പ്ലിന്ത്  ഏരിയയും അതില്‍ ബസ് കാത്തിരിപ്പിന് വേ ണ്ടി 60 ചെയറും അംഗവൈകല്യമുള്ളവര്‍ക്ക് വേണ്ടി രണ്ട് ഹാന്‍ഡികാപ്പ്ഡ് ടോയ്‌ലറ്റും പടിഞ്ഞാറ് ഭാഗത്ത് രണ്ട് ചെറിയ കടകളും ഉണ്ട്. മുകളില്‍ ശുചീകരണ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അതില്‍ പുരുഷന്മാര്‍ക്ക് വേണ്ടി നാലു ടോയ്‌ലറ്റും സ്ത്രീകള്‍ക്കുവേണ്ടി നാലു ടോയ്‌ലറ്റും  വാഷ്‌ബേസിനും  ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ   രൂപരേഖ മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല  പി ഉബൈദുല്ല എംഎല്‍എക്ക് കൈമാറി. 40 ലക്ഷം വരുന്ന പദ്ധതിക്ക് 25 ലക്ഷം മുമ്പ് അനുവദിച്ചിട്ടുണ്ട്.    പി കെ കുഞ്ഞാലിക്കുട്ടി എംപി, സാദിഖലി ശിഹാബ് തങ്ങള്‍, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, ബുഷ്‌റ സക്കീര്‍, ഫെബിന്‍ കപ്പാടന്‍, ശാഫി കാടോങ്ങല്‍, എം പി മുഹമ്മദ്, അഡ്വ. റജീന മുസ്തഫ, സലീന ലെന്‍സ്‌ഫെഡ് ഭാരവാഹികളായ നൗഷാദ്, ജാഫര്‍, ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top