മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് കുറവ് : എങ്ങും തൊടാതെ വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിതിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ ഈ അധ്യയനവര്‍ഷം 25000ഓളം വിദ്യാര്‍ഥികള്‍ക്ക് പ്ലസ്‌വണ്‍ പ്രവേശനം ലഭ്യമാവാത്ത സാഹചര്യത്തിന് പരിഹാരം കാണണമെന്ന എ പി അനില്‍കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് വിദ്യാഭ്യാസ മന്ത്രിയുടെ എങ്ങും തൊടാതെയുള്ള മറുപടി. പ്ലസ് വണ്‍ സീറ്റുകളുടെ കുറവിനെ കുറിച്ചുള്ള ചോദ്യത്തിന് ഐടിഐയിലെയും പോളിടെക്‌നിക്കുകളിലെയും സീറ്റുകളുടെ എണ്ണം നിരത്തി തൂക്കമൊപ്പിച്ചായിരുന്നു രവീന്ദ്രനാഥിന്റെ മറുപടി. ഒരിടത്തും അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്ക് ഓപണ്‍ രജിസ്‌ട്രേഷന് അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം  മലപ്പുറം ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ 76985 കുട്ടികള്‍ വിജയിച്ചു. ഹയര്‍സെക്കന്‍ഡറി തലത്തില്‍ 47934ഉം വിഎച്ച്‌സിസി തലത്തില്‍ 2300 സീറ്റുകളുമാണുള്ളത്. ഈ രണ്ടുവിഭാഗങ്ങളിലുമായി 50000 സീറ്റുകളിലേക്കാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനാവുക. ഇതോടെ 25000 വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി പഠനം അസാധ്യമാവും. സിബിഎസ്‌സി ഫലംകൂടി പുറത്തുവരുന്നതോടെ പ്രവേശനം ലഭിക്കാത്തവരുടെ എണ്ണം ഇതിലും അധികമാവും. അതിനാല്‍, പുതിയ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്ന് അനില്‍കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഏകജാലക പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം മാത്രമ നടപടികള്‍ സ്വീകരിക്കാനാവുയെന്ന് മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top