മലപ്പുറത്തെ അഭിഭാഷകര്‍ നാളെ കോടതി നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കും

മലപ്പുറം : സെര്‍ച്ച് വാറണ്ട് നടപ്പിലാക്കാന്‍ നിയോഗിച്ച അഭിഭാഷക കമ്മീഷണറായ അഡ്വ. വഹാബിനെ സ്‌റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ അഭിഭാഷകര്‍ നാളെ കോടതി നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കും. മഞ്ചേരിയില്‍ ഇന്നു ചേര്‍ന്ന ജില്ലാ ബാര്‍ അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തിന്റേതാണ് തീരുമാനം.
രണ്ട് മൈനര്‍മാരെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച സെര്‍ച്ച് വാറണ്ട് നടപ്പിലാക്കാന്‍ നിയോഗിച്ച അഭിഭാഷക കമ്മീഷണറായ അഡ്വ. വഹാബിനെയാണ് സ്‌റ്റേഷനില്‍ വച്ച് പോലീസ് മര്‍ദ്ദിച്ചത്. പരിക്കേറ്റ അഭിഭാഷകന്‍ മലപ്പുറം കോഓപറേറ്റിവ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാവാത്ത പക്ഷം എസ്.പി ഓഫീസ് മാര്‍ച്ചടക്കമുള്ള സമരനടപടികളുമായി മുന്നോട്ട് പോവാനാണ് അസോസിയേഷന്‍ തീരുമാനം.

RELATED STORIES

Share it
Top