മലപ്പുറം സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടുജിദ്ദ : കൊണ്ടോട്ടി ഒമാനൂര്‍ പള്ളിപുറായ കൊക്രംമൂച്ചിക്കല്‍ അബൂബക്കര്‍ (50) ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായി. ഭാര്യ ഖദീജ. മക്കള്‍: മുനീര്‍ (ജിദ്ദ), മുഹമ്മദ് സ്വാലിഹ് (അബുദാബി), മുഹമ്മദ് ജുനൈദ്, മുഹമ്മദലി ശിഹാബ്, ഷഹര്ബാനു.
25 വര്‍ഷത്തിലേറെയായി സൗദിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം രണ്ടാഴ്ച മുന്‍പാണ് അവധി കഴിഞ്ഞു നാട്ടില്‍ നിന്നെത്തിയത്. ജിദ്ദ കിംഗ് അബ്ദുല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ജിദ്ദ റുവൈസ് ഖബര്‍സ്ഥാനില്‍ ഇന്ന് വൈകീട്ട് മഗ് രിബ് നമസ്‌കാരത്തിന് ശേഷം ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top