പ്രസ്‌ക്ലബില്‍ കയറി ആര്‍എസ്എസുകാര്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചു

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബില്‍ ആര്‍എസ്എസ് ആക്രമണം. ആര്‍എസ്എസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ തല്ലുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ചന്ദ്രിക പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ഫുആദിനെയാണ് പ്രസ്‌ക്ലബില്‍ കയറി മര്‍ദിച്ചത്.

മുണ്ടുപറമ്പിലെ ആര്‍എസ്എസ് ഓഫീസില്‍ പടക്കമെറിഞ്ഞെന്നാരോപിച്ച് നടത്തിയപ്രതിഷേധ പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ പ്രവര്‍ത്തകര്‍ മര്‍ദിച്ചപ്പോള്‍ പ്രസ്‌ക്ലബ്ബിലുണ്ടായിരുന്ന ഫുആദും ചന്ദ്രിക റിപ്പോര്‍ട്ടര്‍ ഷഹബാസും ദൃശ്യം പകര്‍ത്തി. ഇത് കണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഓടിയെത്തി ഷഹബാസിന്റെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഫുആദിനെ മര്‍ദിച്ച് താഴെയിടുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു.  പ്രസ്‌ക്ലബ്ബിലെ രണ്ട് കസേരകളും നശിപ്പിച്ചിട്ടുണ്ട്. മര്‍ദനമേറ്റ ബൈക്ക് യാത്രക്കാരന്‍ അബ്ദുല്ല ഫവാസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഫോട്ടോഗ്രാഫറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

[caption id="attachment_367511" align="alignnone" width="400"] മലപ്പുറം പ്രസ്‌ക്ലബ്ബില്‍ ആര്‍എസ്എസ് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് മലപ്പുറം സഹകരണ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജന സെക്രട്ടറി ഷൗക്കത്ത് കരുവാരക്കുണ്ട് എന്നിവര്‍ സന്ദര്‍ശിക്കുന്നു.[/caption]

RELATED STORIES

Share it
Top