മലപ്പുറം ജില്ലാ വിഭജനം : അന്‍വര്‍ എംഎല്‍എയുടെ നിലപാട് അഭിനന്ദനാര്‍ഹമെന്ന് എസ് ഡിപിഐമലപ്പുറം: വികസനത്തിന് ആക്കം കൂട്ടാന്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര. മലപ്പുറം ജില്ല വിഭജിക്കണമെന്ന ജനകീയ ആവശ്യത്തോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ഇടത് മുന്നണിയുടെ പ്രതിനിധിയായിരിക്കെ ഇക്കാര്യത്തെ അനുകൂലിച്ച എംഎല്‍എക്ക് ജില്ലയെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളുടെയും പിന്തുണയുണ്ടാവും. മലപ്പുറത്തിന്റെ സമഗ്രവികസനത്തിന് ജില്ല വിഭജിക്കണമെന്ന വസ്തുത തിരിച്ചറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നത് ജനവഞ്ചനയാണ്. നാളിതുവരെ ജില്ലയെ പ്രതിനിധീകരിച്ചവര്‍ പറയാന്‍ മടിച്ചകാര്യമാണിത്. ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കാന്‍ കൂടി എംഎല്‍എ തയ്യാറാവണമെന്നും ജലീല്‍ നീലാമ്പ്ര ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top